Monday, December 19, 2016

A CT in time saves nine

“These points weren’t tender before. Seems like we should do a CT screening again”- these words struck me like a thunder bolt. A multitude of memories flashed through my mind. The verandas at Medical College, the radiation suit, the stem cell transplant room, the dark corners of the car parking ground at Lakeshore…everything. Sigh! Is the crab back again? Is the Lady fit enough to fight it again? I’m not really sure this time.

It was the beautiful healthy life free of cancer that gave her hope then. A bubbly energy filled cutie being restricted to the walls of a house is not a pleasant visual. But the very fact that I still have my Amma to hold my hands is all that I care about. I know, she hates not being able to walk around without those heavy braces to support her spine. I know, she feels terrible watching Achan busy with the household chores all alone. I know, she feels helpless missing travelling to Thrissur, my Better Half’s stomping ground. Yet, is life beautiful? I think yes, it is.



So then? As usual, the theatrics. She stares at me, scared. Oh come on, it’s nothing; I shake my head. Achan stares at me. Oh dear! It’s going to be nothing; I shake my head. Hope my palpitations weren’t loud enough to reach their ear drums.

The CT room. Done with the scan.
I rush to the Radiologist. Points a gun and commands, “opine…now.”
Suspense filled moments. The heaviest drain of adrenaline that I’ve had in recent times.

“Seems, we don’t have new lesions anywhere.”
Had she taken longer to utter this, she’d have had to announce a code blue. How long can someone hold his breath?

“Hmmm. Nice. We’ll wait for the blood reports then. Saved for now,” said the Oncologist.
A happy family rushes home.








-->

Sunday, November 6, 2016

My Jio

പ്രിയ ജിയോ മോന്, 

ദാനം കിട്ടിയ പശുവിന്റെ പല്ലിൽ കമ്പി ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ പാടില്ലാത്തതാണ്. ദിവസം നാലും അഞ്ചും പടങ്ങളൊക്കെ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നുമുണ്ട്. എന്നാലും പറയാതെ വയ്യ, ഇങ്ങടെ networkum വച്ച് ഒരാളെ ഫോൺ വിളിക്കാൻ നോക്കിയാ ചിലപ്പോഴൊക്കെ വെറുപ്പിക്കലാ. പിന്നെ മുതൽമുടക്ക് പൂജ്യം എന്നത് കൊണ്ട് യാതൊരു നഷ്ടബോധവും ഇല്ല. 

ഇങ്ങടെ വരവോടെ postpaid കണക്ഷനിൽ നിന്നും പ്രീപെയ്ഡ് ആയി അധഃപതിച്ച കൊള്ളപലിശക്കാരൻ എയർടെൽ സമേതം പല്ലിറുക്കി കാണിക്കുന്നു. പഹയൻ മ്മടെ പേഴ്സ് കുറെ വിഴുങ്ങീട്ടുണ്ട്  പണ്ട്. ഡിസംബർ 31 നു ശേഷം ആ ഹിമാറിനെ ബീണ്ടും എടുക്കേണ്ടി വര്ത്തിക്കുമോ? MTS data കാർഡ് ഒക്കെ പടമാക്കി ഫ്രെയിം ചെയ്തു മാലയിട്ടു വച്ചിട്ടുണ്ട് തത്കാലം.

പുത്തനച്ചി പുരപ്പുറം vaacum cleaner ഇട്ടു തന്നെ പണിയുന്നുണ്ട്. 

നമോവാകം 

കൊച്ചു 
(ഒപ്പ്) 





Location:Kanayannur,India

Saturday, September 3, 2016

The Beauty and the Book

ഒരു upper berth യാത്ര : The Beauty and the Book

Thursday, August 18, 2016

വിശിഷ്ട തെറി


തെറി വിളിക്കാൻ പഠിച്ചത് കോളേജിൽ കേറിയിട്ടായിരുന്നു, ചേട്ടന്മാരിൽ നിന്ന്. ഇമ്പോസിഷൻ വരെ കിട്ടിയിട്ടുണ്ട്. നന്നായി എന്ന് പിൽക്കാലത്തു പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

അക്കാലത്തു ഒരിക്കൽ വീട്ടിൽ വച്ച് 'മ'കാരത്തിൽ ഉള്ള ഒരു വാക്കു അറിയാണ്ട് വായിൽ നിന്നും വീണപ്പോൾ ഈശ്വരാ ആരെങ്കിലും കേട്ട് കാണുമോ എന്ന് സങ്കോചപ്പെട്ടതു ഓർത്തുപോകുന്നു. 

ഒരിക്കൽ ബ്ലോഗിൽ 'F' കാരത്തിലുള്ള വിശിഷ്ട പദം ആദ്യമായി ഉപയോഗിച്ചപ്പോൾ ദിവ്യ ചേച്ചി വഴക്കു പറഞ്ഞു. പരിഷ്കാരി ആകാനുള്ള ശ്രമം അന്ന് നിർത്തി. ഭാര്യയെ 'എടീ' എന്ന് വിളിക്കരുത് അത് മോശമാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം ഒരു ഉളുപ്പ് തോന്നിയെങ്കിലും പിന്നെ ചിന്തിച്ചു.(എന്നിരുന്നാലും എടീ പോടീ പ്രയോഗം ഇപ്പോളും നാവിൽ നിന്നും വീഴാറുണ്ട് എന്നതിൽ വലിയ കുറ്റബോധം ഒന്നും വരാറില്ല, തെറ്റാണെന്നറിയാം എങ്കിലും) 
ഈ അവസരത്തിൽ 'എടാ' എന്ന് ആദ്യമായി വിളിപ്പിച്ച സഹപാഠിയെ സ്മരിച്ചുകൊള്ളട്ടെ (Anand Std 11B, തുറിച്ചു നോക്കണ്ട നീ തന്നെ) 

അധ്യാപകരിൽ നിന്നും നല്ലതു മാത്രമേ പഠിച്ചിട്ടുണ്ടാരുന്നുള്ളു. ചൂരൽ കഷായം രുചിച്ചിട്ടുണ്ടെങ്കിലും, തെറി വിളി കേട്ടിട്ടില്ല സ്കൂളിൽ. എന്തുകൊണ്ടോ സ്കൂളിലെ അധ്യാപകർ ആരും തെറി പറയുന്നത് കേട്ടിട്ടില്ല. 

ആംഗലേയ തെറികൾ കേൾക്കുമ്പോൾ വലിയ effect ഒന്നും തോന്നാറില്ലാത്തതു പലതിന്റെയും അന്തർസത്ത നിഗൂഡം ആയതു കൊണ്ടാണ്. 

കാട് കയറുന്നില്ല. പുതിയൊരു വാക്കു പഠിച്ചതിന്റെ excitement ആണ് ഇക്കണ്ടത്. കുറച്ചു കാലങ്ങളായി പലയിടത്തും ഉപയോഗിച്ച് കണ്ടിട്ടുണ്ടെങ്കിലും പ്രൊഫസർ ലെവലിൽ നിന്നുള്ള മൊഴിയാണ് dictionary തപ്പാനുള്ള പ്രചോദനം. Oxford Dictionary ഇൽ ഉണ്ടെങ്കിലും കൂടുതൽ സത്യസന്ധത Urban  Dictionary ക്കാണ്. 

(Copy paste from Urban Dictionary): 
Technically means to sodomize, but most people use the word in a variety of situations, often without realizing the true meaning. 


It is often considered these days to be more acceptable than the word 'fuck' (as long as you are not in the presence of anyone old enough to remember the actual meaning)
എന്തിരുന്നാലും ഒരു അദ്ധ്യാപകനിൽ നിന്നും ആദ്യമായി പഠിച്ച തെറി എന്ന വിശിഷ്ടത bugger എന്ന വാക്കിനു ഞാൻ കല്പിച്ചുകൊള്ളട്ടെ. 

(ഇത് കേൾപ്പിക്കാൻ വേണ്ടി പ്രസ്തുത നിരൂപകൻ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല എന്നും മനസ്സിൽ ഉണ്ടേക്കാവുന്ന സംശയങ്ങൾ അടിസ്ഥാനമില്ലാത്തവ ആണെന്നും സമർത്തിച്ചുകൊള്ളട്ടെ) 

Tuesday, August 9, 2016

Guppy: The film review

No, this movie isn’t going to enter the 200 crore club and no airplanes will bear its pictures. But this piece of sheer brilliance will, for sure, steal your hearts. ‘Guppy’, for me, is a great movie, the greatness is filled in every frame. There is lot of love, emotion, dreams, perspiration, sadness, hope and energy. Casting couldn’t have been better. Master Chetan will keep you spellbound all through. The mother-son chemistry is haunting. Tovino is dazzling, rich with charisma. There are scenes that’ll remain in your minds for long. 

Felt so so good watching Guppy; thanks a tonne to John Paul George. Too good for a directorial debut. Extremely great portrayal of human relations. Hats off to the entire team for having gifted us a movie that’ll make us think, and fill our hearts with lots of happiness.
Malayalam movies are indeed ‘a class’ apart. Sigh…I’m getting eccentric here. So concluding and cutting short this write up, or I’ll spoil the whole fun. It’s a must watch.

Sunday, August 7, 2016

കൊതി



വളരെ അധികം ആവേശത്തോടുകൂടി നാവു വഴങ്ങാത്തവണ്ണം നാമധേയപ്പെട്ട ഒരു സാധനം ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിലും പ്രധാനം ആണല്ലോ അതിന്റെ ചിത്രം ഇൻസ്റ്റാഗ്രാം ഇൽ ഇടുന്നതു. നമ്മളായിട്ട് ട്രെൻഡ് മാറ്റണ്ട എന്ന് കരുതി. ക്ലിക്ക് ക്ലിക്ക്. അപ്‌ലോഡ്. തീർന്നില്ല whatsapp വഴി നാലുപേരെ കൂടെ അറിയിച്ചു സംതൃപ്തി അടങ്ങിയതിനു ശേഷം സംഗതി അകത്താക്കി.

ഇപ്പോൾ ശരീരത്തിന്റെ അങ്ങേ അറ്റത്തൂടെയും ഇങ്ങേ അറ്റത്തൂടെയും നിലക്കാത്ത പ്രവാഹമാണ്. കാലത്തെ ജിൽ ജിൽ ആയി എഴുന്നേറ്റ ഞാൻ ദെയ് ആരെങ്കിലും ors മേടിച്ചു തരുമോ ആരെങ്കിലും വന്നു എടുത്തോണ്ട് പോകുമോ എന്നോർത്ത് കിടക്കുന്നു. അമ്മ സ്ഥലത്തു ഉണ്ടായിരുന്നെങ്കിൽ  ഇപ്പൊ ഉപ്പും കുരുമുളകും ചേർത്തുള്ള പ്രയോഗം നടപ്പിലാക്കിയേനെ. സംഭവം നമുക്കീ അന്ധവിസ്വാസത്തിൽ  ഒന്നും വിശ്വാസമില്ലെങ്കിലും സംഗതി ഇങ്ങനെ കത്തുമ്പോൾ ഒരു ആശ്വാസമാണ്.

ഈശ്വരാ ഏതു മഹാത്മാവാണോ കൊതിവെട്ടത്തു. അവനു നല്ലതു മാത്രമേ വരൂ.

വേണ്ട ഇത് വായിച്ചിട്ടു ഇനി ഫേസ്ബുക് ആൽബം തപ്പണ്ട. ഇവിടെയും കൂടെ അതിടാൻ ഉള്ള ആരോഗ്യം ഇല്ല.

Sunday, May 8, 2016

His wife's Mother-in-law

"That machine over there, the ventilator as we call it, is the one that is breathing for him. It delivers air through the tube that you can see in his mouth. The situation,as we have been telling you for a while, is grave. His underlying disease has eaten him. He won’t come back. To be frank, there’s not even a ‘he’, it’s just a body with a couple of organs left alive. Isn’t it wise to gift him a death with dignity? Shan’t we disconnect the ventilator?"

His Mom: “Doc. It’s a joint account that my son shares with his wife. The marriage is still young. I want every paisa from it to be spent on him. So don’t.”

Tuesday, February 9, 2016

Review: Action Hero Biju

Action Hero Biju is a must watch in my opinion. It’s the first movie that does perfect justice to the police force. Realism on screen is a rarity these days. The movie is a real marvelous ride with a police officer. The tag line ‘no twists, only real life’ fits this aptly. I have never been an ardent fan of the actor in Nivin Pauly. But his choice of movies is awesome. The real talent in him, I think, lies in self realization. He knows what he’s good at, choses roles that suit him and then perform with ease (I’ll forget ‘Ivide’ for a while). It’s true, there’s a lack of punch in his ‘punch dialogues’ in this movie, but that I think does more justice to the movie and makes it less dramatic. Great job Nivin. 

An excellent supporting cast adds makes the movie shine more. Felt literally blown away with perhaps one of the best performances from Suraj Venjarammoodu; less than ten minutes of screen time, but his role, the helplessness of his character still haunts me. Devi Ajith is another great add on; can’t get her role off my mind. Rohini, Meghanathan, that kid (forgot her name), Joju and almost every one delivers intense performance. The song, Pookkal Panineer…maasha allah!

Thanks to Abrid Shine and Nivin Pauly, for the great times you gifted us watching the big screen. Special applause to Abrid Shine. 1983 was a classic, and he hasn’t disappointed a bit with his second venture. Nivin Pauly, the real next door hero, when’s the next visual treat coming up?
Warning: Please avoid this movie if you need a fully ‘mass’ action packed thrilling police movie or a laugh riot.

Sunday, January 3, 2016

Mouse Hunt




Flat ഇനുള്ളിൽ എലി കടന്നു കേറിയോ എന്ന് സംശയം. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു speculation മാത്രമാണ്. എന്നിരുന്നാലും ഇവിടെ ശുദ്ധവായു ശ്വസിക്കാൻ എന്നും പറഞ്ഞു  ജനാലകൾ തുറന്നിടുന്ന പ്രവണത എനിക്കുള്ളതിന്റെ പേരില് ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കേണ്ടി വരും. ഭാഗ്യത്തിന് സഹധർമ്മിണി duty ക്ക് പോയിരിക്കുവാണ്. തിരിച്ചു വരുന്നതിനു മുൻപ് ഒരു തീരുമാനം ഉണ്ടാക്കേണ്ടി വരും.

കെണിയിൽ അകപെട്ട എലിയെ വിസ്താരം നടത്തി, അത് ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ ഉറക്കെ പ്രക്യാപിച്ചു കൊണ്ട് തിളച്ച വെള്ളം ഒഴിച്ചു വിധി നടപ്പക്കാറുള്ള teams വീടിലുണ്ട് (അച്ഛൻ + primary school student ആയ അനന്തിരവൻ ). 

Gym ഇൽ പോകുമ്പോ മാത്രമേ ദേഹം അനക്കാവൂ എന്ന് doctor പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് എലിയേ കണ്ടുപിടിക്കാനുള്ള ദൌത്യം Bengaliye തന്നെ എല്പിചേക്കാം .