Monday, June 24, 2019

Nostos plus Algos

2005: It’s been hardly a week at Medical College Trivandrum and I call Amma, says that I’m badly missing home, that I’m quitting this course and I’ll take admission at TKM Engineering College so that I can stay at Kollam. 


2019: I’m searching for a place to stay at Liverpool. 

‘Moving away from my family to take care of my family’ will be the toughest decision I’ve ever taken in life. 

2005: Amma says a firm ‘NO’ to my ‘quit Medicine plans’ (Achan still in the Middle East taking care of us)

2019: Amma says ‘Yes’, not a firm Yes but a weak one. (Achan gave up his work to take care of his better half who bravely fought a cancer)

Thanks to this society for making it really difficult for Doctors to make a living, specifically the ‘young-growing up’ ones. 


NB: Well, this is just a random thought that drove into my mind while having dinner, and it isn’t a trigger for a debate of any sorts. 

(Latest thought that’s flashing right now: അമ്മേടേം അച്ഛന്റേം സ്നേഹം UK ഇലായാലും കിട്ടും, പക്ഷെ അവർ ഉണ്ടാക്കുന്ന ചോറും ചമ്മന്തിയും ചാള പൊരിച്ചതും ഒക്കെ എങ്ങനെ കിട്ടും?)




Tuesday, June 4, 2019

(അല്പം ചീഞ്ഞ) ഒരു ഉള്ളികഥ



പറോട്ടയും ചില്ലി ചിക്കനും കഴിക്കണമെങ്കിൽ സിലോൺ ബേക് ഹൌസിൽ പോകണം.

പോയി, എം ജി റോഡിലെ കടയിൽ തന്നെ പോയി.

നല്ല ഒന്നൊന്നര പെറോട്ട, രുചിയേറിയ ചില്ലി ചിക്കൻ. എന്ന പിന്നെ പോരട്ടെ ഒരു ചിക്കൻ 65 കൂടെ.

എല്ലാം കൊള്ളാം. ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് ചിക്കൻ 65-ഇനോട്‌  ഒപ്പമുള്ള ഉള്ളിക്കു ഒരു രുചി വ്യത്യാസം തോന്നിത്തുടങ്ങിയത്.
കൂടെ വന്ന സച്ചിനും അത് സ്ഥിതീകരിച്ചു. സംഭവം ചീഞ്ഞതാണ്.

വെയ്റ്ററിനെ വിളിച്ചു.

ഞാൻ: ഇതിലെ ഉള്ളിക്കെന്തോ പന്തികേടുണ്ടല്ലോ? ചീഞ്ഞിട്ടുണ്ട്
തികച്ചും നിർവികാരനായി വെയ്റ്റർ: ശരിയാരിക്കും സർ. കാലത്തേ അരിഞ്ഞു വക്കുന്നതല്ലേ, കേടായി കാണും.

പ്ലിങ്

ഞാൻ: സഹോദരാ, നിങ്ങളുടെ മാനേജറിനെ ഒന്ന് വിളിക്കാമോ?
ഭക്ഷണം ബലേ ഭേഷ് എന്ന അഭിപ്രായം കേട്ട് 100 വാട്ടിന്റെ ബൾബ് കത്തിയപോലത്തെ മുഖവുമായി പുള്ളിക്കാരൻ പോയി മാനേജറിനെ കൊണ്ട് വന്നു

ഞാൻ: ഈ ചിക്കൻ 65 ഇലെ ഉള്ളി ചീഞ്ഞതാണ്. ഇങ്ങനെ പഴകിയ ഭക്ഷണം തരുന്നത് മോശമല്ലേ.
ക്ലോസപ്പ് ആത്മവിശ്വസത്തോടെ  മാനേജർ: പഴകിയതല്ല സർ. അത് ഇന്നലത്തെ ഭക്ഷണം അല്ല. ഇന്ന് കാലത്തേ അരിഞ്ഞതാണ്, കേടായിക്കാനും ശരിയാ. പക്ഷെ പഴകിയതല്ല സർ.

വീണ്ടും പ്ലിങ്

ഇതിപ്പോ എനിക്കു വട്ടായതാണോ അതോ ഈ ഹോട്ടലിൽ ജോലി ചെയ്യുന്ന എല്ലാവര്ക്കും വട്ടായതാണോ എന്ന കൺഫ്യൂഷനിൽ ഞങ്ങൾ  നാരങ്ങാവെള്ളവും കുടിച്ചു ബില്ലുമടച്ചു വിടവാങ്ങി.


നാളെ കാലത്തേ തീയറ്ററിൽ കേസ് സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ എന്തോ. എന്റെ ors പരമ്പര ദൈവങ്ങളേ കാത്തോളണേ.
(വയർ തടവുന്നു)