Tuesday, June 4, 2019
(അല്പം ചീഞ്ഞ) ഒരു ഉള്ളികഥ
പറോട്ടയും ചില്ലി ചിക്കനും കഴിക്കണമെങ്കിൽ സിലോൺ ബേക് ഹൌസിൽ പോകണം.
പോയി, എം ജി റോഡിലെ കടയിൽ തന്നെ പോയി.
നല്ല ഒന്നൊന്നര പെറോട്ട, രുചിയേറിയ ചില്ലി ചിക്കൻ. എന്ന പിന്നെ പോരട്ടെ ഒരു ചിക്കൻ 65 കൂടെ.
എല്ലാം കൊള്ളാം. ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് ചിക്കൻ 65-ഇനോട് ഒപ്പമുള്ള ഉള്ളിക്കു ഒരു രുചി വ്യത്യാസം തോന്നിത്തുടങ്ങിയത്.
കൂടെ വന്ന സച്ചിനും അത് സ്ഥിതീകരിച്ചു. സംഭവം ചീഞ്ഞതാണ്.
വെയ്റ്ററിനെ വിളിച്ചു.
ഞാൻ: ഇതിലെ ഉള്ളിക്കെന്തോ പന്തികേടുണ്ടല്ലോ? ചീഞ്ഞിട്ടുണ്ട്
തികച്ചും നിർവികാരനായി വെയ്റ്റർ: ശരിയാരിക്കും സർ. കാലത്തേ അരിഞ്ഞു വക്കുന്നതല്ലേ, കേടായി കാണും.
പ്ലിങ്
ഞാൻ: സഹോദരാ, നിങ്ങളുടെ മാനേജറിനെ ഒന്ന് വിളിക്കാമോ?
ഭക്ഷണം ബലേ ഭേഷ് എന്ന അഭിപ്രായം കേട്ട് 100 വാട്ടിന്റെ ബൾബ് കത്തിയപോലത്തെ മുഖവുമായി പുള്ളിക്കാരൻ പോയി മാനേജറിനെ കൊണ്ട് വന്നു
ഞാൻ: ഈ ചിക്കൻ 65 ഇലെ ഉള്ളി ചീഞ്ഞതാണ്. ഇങ്ങനെ പഴകിയ ഭക്ഷണം തരുന്നത് മോശമല്ലേ.
ക്ലോസപ്പ് ആത്മവിശ്വസത്തോടെ മാനേജർ: പഴകിയതല്ല സർ. അത് ഇന്നലത്തെ ഭക്ഷണം അല്ല. ഇന്ന് കാലത്തേ അരിഞ്ഞതാണ്, കേടായിക്കാനും ശരിയാ. പക്ഷെ പഴകിയതല്ല സർ.
വീണ്ടും പ്ലിങ്
ഇതിപ്പോ എനിക്കു വട്ടായതാണോ അതോ ഈ ഹോട്ടലിൽ ജോലി ചെയ്യുന്ന എല്ലാവര്ക്കും വട്ടായതാണോ എന്ന കൺഫ്യൂഷനിൽ ഞങ്ങൾ നാരങ്ങാവെള്ളവും കുടിച്ചു ബില്ലുമടച്ചു വിടവാങ്ങി.
നാളെ കാലത്തേ തീയറ്ററിൽ കേസ് സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ എന്തോ. എന്റെ ors പരമ്പര ദൈവങ്ങളേ കാത്തോളണേ.
(വയർ തടവുന്നു)
Subscribe to:
Post Comments (Atom)
No comments:
Post a Comment