Sunday, February 25, 2018

Sports and I

സ്പോർട്സ്! തീരെ പറ്റില്ല. ജീവിതത്തിൽ ഇതുവരെ ഉള്ള സ്പോർട്സുമായുള്ള ബന്ധം, നഴ്സറിയിൽ (ബാലഭവൻ) പഠിക്കുമ്പോ തവള ചാട്ടം, കസേര കളി, ഓട്ട മത്സരം എന്നീ മൂന്നു ഐറ്റംസിൽ കിട്ടിയ ഒന്നാം സ്ഥാനങ്ങൾ ആണ്. (അന്ന് സമ്മാനമായി കിട്ടിയതോ മൂന്നു പാത്രങ്ങൾ...ആഹാ ഇതാണ് സിമ്പോളിസം!)

WWF (ഇപ്പൊ WWE ) അഥവാ ഗുസ്തി, ഗുസ്തിക്കാരുടെ പടമുള്ള ‘trump കാർഡ്’ കളി എന്നിവയാണ് പിന്നീടുണ്ടായ ‘സ്പോർട്സ് കമ്പം’. ഫുട്ബോളിനോടും ടെന്നിസിനോടും ഒരു ചെറിയ ചായ്വുണ്ട്. ചായ്വ് മാത്രം.

ഇത്രയും പറഞ്ഞത്...മേലാൽ എന്നോട് ‘ഇന്നലത്തെ കളി കണ്ടാർന്നോ?’ ‘സ്കോർ എന്തായി’ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കാണ്ടിരിക്കാൻ.

(NB: I do get the required adrenaline gushes while watching the ‘thrilling’ moments irrespective of the category of sports. But I don’t follow up.

And I don’t watch WWE anymore...what’s a ring without the Undertaker, Stone Cold or The Rock(?))




Location:Kollam,India

TV

Netflix ഇൽ പൊട്ടി വീണ ബാല്യമൊന്നും അല്ല എന്റേത്. ദൂരദർശനിലെ class സീരിയലുകൾ കണ്ടു വളർന്നു.’ഒരു കുടയും കുഞ്ഞുപെങ്ങളും’ കണ്ടതോർക്കുന്നു. പിന്നീട് ‘മെഗാ സീരിയലുകൾ’ വന്നു. ‘വംശം’ ആണെന്ന് തോന്നുന്നു ആദ്യമായി കണ്ട മെഗാ സീരിയൽ. സ്ത്രീ സീരിയലിലെ ഹരിയേട്ടൻ, ചന്ദ്രേട്ടൻ, ഗ്ലാഡിസ്, ഓട്ടോ ബേബി,വിജയൻ, ഇന്ദു ഒക്കെ ഇപ്പോളും ഓർമ്മയുള്ള പേരുകളാണ്.

പിന്നീട് വളർന്നപ്പോൾ പച്ചപരിഷ്കരി ആയിത്തുടങ്ങി. ഇപ്പോൾ ആമസോൺ പ്രൈം Netflix ഇതിന്റെ ഒക്കെ അടിമയാണ്.


മുഖവുര ഇത്രയും ഒക്കെ വേണോ? വേണ്ട, മെഗാ സീരിയലുകൾ ആവശ്യത്തിൽ കൂടുതൽ ഉള്ള സ്ഥിതിക്ക് അതെ വലിച്ചു നീട്ടൽ ഇവിടെ വേണ്ട.

‘പരിതാപകരം’

ഇതാണ് ഇപ്പോളത്തെ മലയാളം സീരിയലുകളുടെ അവസ്ഥ, എന്റെ അഭിപ്രായത്തിൽ. ഭാഗ്യത്തിനു പുതിയ തലമുറയിലെ ചെറിയ ഒരു വിഭാഗം മാത്രമേ കാണുകയുള്ളു ഇപ്പോളത്തെ കോപ്രായങ്ങൾ എന്ന് ഉറപ്പുണ്ട്.

ഈശ്വരാ, പഴയ തലമുറക്കാർ, അവരെ നീ കാത്തോളണേ. (ഇതിൽ എന്റെ അച്ഛനും അമ്മയും പെടുന്നു)

ഇനി കണ്ടേ തീരു എന്നുണ്ടെങ്കിൽ ശ്യാമപ്രസാദിന്റെ ‘നിഴലുകൾ’, ‘ശമനതാളം’ എന്നൊക്കെ ഒക്കെ തപ്പി നോക്ക്.

Location:Kollam,India

Saturday, February 3, 2018

ഇന്നത്തെ ചിന്താവിഷയം

ഇന്നത്തെ ചിന്താവിഷയം.

ജീവിതം നക്കിയ നായയുടെ പിന്നാലെ ഉള്ള തിരച്ചിലിനൊടുവിൽ കണ്ടെത്തി...നക്കിയത് നായ അല്ല. ഞാൻ തന്നെ.