Wednesday, January 4, 2017

ഒരു നെട്ടൂർ വീരഗാഥ







പത്തു കിലോ. തളരരുത് രമണാ. പത്തു കിലോ കുറച്ചേ പറ്റു. പ്രസ്റ്റീജ് ഇഷ്യൂ ആണ്. മാസങ്ങൾക്കു മുൻപെടുത്ത ഉഗ്രശപഥമൊക്ക്കെ ചില ക്ഷുദ്രശക്തികൾ റെക്കോർഡ് ചെയ്തത് നീ മറക്കരുത്.





സന്ധ്യ സമയം. മനസ്സിൽ മുഴുവൻ 'oats oats' എന്ന മന്ത്രം മാത്രം. ഹോസ്പിറ്റലിൽ  നിന്നും ഹോസ്റ്റലിലേക്കുള്ള ദൂരം താണ്ടാൻ വെറും പത്തു മിനുട്ടുകൾ. കമോൺഡ്രാ മഹേഷ്. You can do it. നിങ്ങളെക്കൊണ്ടേ അത് പറ്റു. 





ഓരോ അടിയും സൂക്ഷിച്ചു വക്കണം. ദുഫായ്  ഹട്ട് എത്തുമ്പോൾ ഒരു ഉൾവിളി ഉണ്ടാകും. കേട്ടില്ലാന്നു നടിക്കുക.





ഇനി നാല് മിനിറ്റുകൾ മാത്രം. മനസ്സിൽ വീണ്ടും 'oats oats ' എന്ന മന്ത്രം മാത്രം.







Lakeshore ഗേറ്റിന്റെ അടുത്ത് മാത്രം കണ്ടുവരുന്ന ഒരു പാതിരാകാറ്റുണ്ട്. വളരെ പെട്ടെന്നു തന്നെ അത് അവന്റെ ബാഗിലും ഷർട്ടിലുമൊക്കെ തട്ടിത്തടഞ്ഞു പോയി. ദുഫായ് ഹട്ടിന്റെ അരികെയുള്ള  ഓരോ അടി കഴിയുന്തോറും ആ കാറ്റ് കൂടി കൂടി വന്നു.








"ഭായ് ഒരു കപ്പബിരിയാനി...ചിക്കൻ മതി." 

ബംഗാളി പയ്യന് മനസ്സിലായോ എന്തോ. 

"ഭായ്...ചിക്കൻ തന്നെ എടുക്കണേ."





ഹല്ലാ ഞാനെന്തിന് ഭയക്കണം. നാളെ മുതൽ ഭയങ്കര വർക്ക് ഔട്ട്  ആയിരിക്കില്ലേ. 






(NB: സന്ധ്യാസമയം പാതിരാകാറ്റ് എങ്ങനെ വീശും എന്നാണ് ആലോചിക്കുന്നതെങ്കിൽ പറഞ്ഞോട്ടെ, കഥയിൽ ചോദ്യമില്ല. ) 









No comments: