Sunday, November 6, 2016

My Jio

പ്രിയ ജിയോ മോന്, 

ദാനം കിട്ടിയ പശുവിന്റെ പല്ലിൽ കമ്പി ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ പാടില്ലാത്തതാണ്. ദിവസം നാലും അഞ്ചും പടങ്ങളൊക്കെ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നുമുണ്ട്. എന്നാലും പറയാതെ വയ്യ, ഇങ്ങടെ networkum വച്ച് ഒരാളെ ഫോൺ വിളിക്കാൻ നോക്കിയാ ചിലപ്പോഴൊക്കെ വെറുപ്പിക്കലാ. പിന്നെ മുതൽമുടക്ക് പൂജ്യം എന്നത് കൊണ്ട് യാതൊരു നഷ്ടബോധവും ഇല്ല. 

ഇങ്ങടെ വരവോടെ postpaid കണക്ഷനിൽ നിന്നും പ്രീപെയ്ഡ് ആയി അധഃപതിച്ച കൊള്ളപലിശക്കാരൻ എയർടെൽ സമേതം പല്ലിറുക്കി കാണിക്കുന്നു. പഹയൻ മ്മടെ പേഴ്സ് കുറെ വിഴുങ്ങീട്ടുണ്ട്  പണ്ട്. ഡിസംബർ 31 നു ശേഷം ആ ഹിമാറിനെ ബീണ്ടും എടുക്കേണ്ടി വര്ത്തിക്കുമോ? MTS data കാർഡ് ഒക്കെ പടമാക്കി ഫ്രെയിം ചെയ്തു മാലയിട്ടു വച്ചിട്ടുണ്ട് തത്കാലം.

പുത്തനച്ചി പുരപ്പുറം vaacum cleaner ഇട്ടു തന്നെ പണിയുന്നുണ്ട്. 

നമോവാകം 

കൊച്ചു 
(ഒപ്പ്) 





Location:Kanayannur,India