തെറി വിളിക്കാൻ പഠിച്ചത് കോളേജിൽ കേറിയിട്ടായിരുന്നു, ചേട്ടന്മാരിൽ നിന്ന്. ഇമ്പോസിഷൻ വരെ കിട്ടിയിട്ടുണ്ട്. നന്നായി എന്ന് പിൽക്കാലത്തു പലപ്പോഴും തോന്നിയിട്ടുമുണ്ട്.
അക്കാലത്തു ഒരിക്കൽ വീട്ടിൽ വച്ച് 'മ'കാരത്തിൽ ഉള്ള ഒരു വാക്കു അറിയാണ്ട് വായിൽ നിന്നും വീണപ്പോൾ ഈശ്വരാ ആരെങ്കിലും കേട്ട് കാണുമോ എന്ന് സങ്കോചപ്പെട്ടതു ഓർത്തുപോകുന്നു.
ഒരിക്കൽ ബ്ലോഗിൽ 'F' കാരത്തിലുള്ള വിശിഷ്ട പദം ആദ്യമായി ഉപയോഗിച്ചപ്പോൾ ദിവ്യ ചേച്ചി വഴക്കു പറഞ്ഞു. പരിഷ്കാരി ആകാനുള്ള ശ്രമം അന്ന് നിർത്തി. ഭാര്യയെ 'എടീ' എന്ന് വിളിക്കരുത് അത് മോശമാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം ഒരു ഉളുപ്പ് തോന്നിയെങ്കിലും പിന്നെ ചിന്തിച്ചു.(എന്നിരുന്നാലും എടീ പോടീ പ്രയോഗം ഇപ്പോളും നാവിൽ നിന്നും വീഴാറുണ്ട് എന്നതിൽ വലിയ കുറ്റബോധം ഒന്നും വരാറില്ല, തെറ്റാണെന്നറിയാം എങ്കിലും)
ഈ അവസരത്തിൽ 'എടാ' എന്ന് ആദ്യമായി വിളിപ്പിച്ച സഹപാഠിയെ സ്മരിച്ചുകൊള്ളട്ടെ (Anand Std 11B, തുറിച്ചു നോക്കണ്ട നീ തന്നെ)
അധ്യാപകരിൽ നിന്നും നല്ലതു മാത്രമേ പഠിച്ചിട്ടുണ്ടാരുന്നുള്ളു. ചൂരൽ കഷായം രുചിച്ചിട്ടുണ്ടെങ്കിലും, തെറി വിളി കേട്ടിട്ടില്ല സ്കൂളിൽ. എന്തുകൊണ്ടോ സ്കൂളിലെ അധ്യാപകർ ആരും തെറി പറയുന്നത് കേട്ടിട്ടില്ല.
ആംഗലേയ തെറികൾ കേൾക്കുമ്പോൾ വലിയ effect ഒന്നും തോന്നാറില്ലാത്തതു പലതിന്റെയും അന്തർസത്ത നിഗൂഡം ആയതു കൊണ്ടാണ്.
കാട് കയറുന്നില്ല. പുതിയൊരു വാക്കു പഠിച്ചതിന്റെ excitement ആണ് ഇക്കണ്ടത്. കുറച്ചു കാലങ്ങളായി പലയിടത്തും ഉപയോഗിച്ച് കണ്ടിട്ടുണ്ടെങ്കിലും പ്രൊഫസർ ലെവലിൽ നിന്നുള്ള മൊഴിയാണ് dictionary തപ്പാനുള്ള പ്രചോദനം. Oxford Dictionary ഇൽ ഉണ്ടെങ്കിലും കൂടുതൽ സത്യസന്ധത Urban Dictionary ക്കാണ്.
(Copy paste from Urban Dictionary):
എന്തിരുന്നാലും ഒരു അദ്ധ്യാപകനിൽ നിന്നും ആദ്യമായി പഠിച്ച തെറി എന്ന വിശിഷ്ടത bugger എന്ന വാക്കിനു ഞാൻ കല്പിച്ചുകൊള്ളട്ടെ.
(ഇത് കേൾപ്പിക്കാൻ വേണ്ടി പ്രസ്തുത നിരൂപകൻ എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല എന്നും മനസ്സിൽ ഉണ്ടേക്കാവുന്ന സംശയങ്ങൾ അടിസ്ഥാനമില്ലാത്തവ ആണെന്നും സമർത്തിച്ചുകൊള്ളട്ടെ)