സഭാകമ്പം തീരെയും ഇല്ലാത്ത ഒരു മനുഷ്യൻ ആണ്. എന്നിട്ടും ഇന്നൊന്നു വിയർത്തു.
കാര്യം നിസ്സാരം. ഒരു സിസേറിയൻ സെക്ഷൻ.
പക്ഷെ surgeon സ്വന്തം ഭാര്യ...! Anaesthetist ആയി പാവം ഞാനും.
അതും ആദ്യമായി ഒരേ തീയേറ്ററിൽ വച്ച് കണ്ടു മുട്ടുകയാണ്.
നാട്ടുകാർ (തീയേറ്ററിലെ മറ്റു സ്റ്റാഫുകൾ) ഉറ്റുനോക്കുകയാണ്.
(Tense music in the background)
നാറുമോ?
ഇനിയിപ്പോ സ്‌പൈനൽ കുത്തിയിട്ടു കിട്ടീല്ലേലോ?
ഇനി മരുന്ന് കുത്തി വച്ചിട്ട് ഏറ്റില്ലെലോ?
ശെടാ, അവൾക്കു ഞാൻ ആയിട്ട് ഒരു നാണക്കേട് ഉണ്ടാക്കേണ്ടി വരുമോ?
ധാരാവിയിലെ തീയേറ്ററുകളിലെ സകല കേസുകളും ഒറ്റ രാത്രി കൊണ്ടു അനസ്തീഷ്യ കൊടുത്തു ഒതുക്കിയ ഞാനാ, എന്നിട്ടാ ഈ പരുങ്ങൽ.
അവസാനം പടച്ചോനെ കാത്തോളീ,
എന്നും പറഞ്ഞൊരു കുത്തങ്ങു കുത്തി.
സംഗതി ഏറ്റു. Success.
അഭിമാനത്തോടെ ഭാര്യ ബാക്കി സർജറി പൊളിച്ചടുക്കി.
അതേയ് കൂട്ടുകാരെ, അങ്ങനെ ഞങ്ങൾ ഒരു മോർണിംഗ് ലിസ്റ്റ് അങ്ങു ചെയ്തു!