Saturday, June 30, 2018

We are 5 years Old

കഥയുടെ പേര്, ചിറകൊടിയാത്ത കിനാവുകൾ. 

സുന്ദരിയായ നായിക ലക്ഷ്‌മി. ഇവൾ കോളേജിലെ ഒരു ഡോക്ടർ പയ്യനുമായി പ്രണയത്തിലാണ്. നിതിൻ എന്ന ഈ പയ്യൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും, കാർഡിയാക് അറസ്റ്റ് കണ്ടാൽ cpcr കൊടുക്കും. എല്ലാത്തിലുമുപരി ഈ ഡോക്ടർ പയ്യൻ ഒരു പാട്ടുകാരനും എഴുത്തുകാരനുമാണ്. 

തന്റെ പ്രണയം നിതിൻ ലക്ഷ്മിയോട് പറയുന്നു. അവൾ സമ്മതിക്കുന്നു. വീട്ടുകാർ എതിർക്കുന്നില്ല. 
കല്യാണം. 

കാലം  പറന്നു പറന്നു പോകുന്നു.

അവിടെ ഹൗസർജൻസി ഇവിടെ  റൂറൽ സർവീസ്
അവിടെ ഹൗസർജൻസി  ഇവിടെ gp അടി

(തിരുവനന്തപുരം കൊല്ലം തൃശൂർ...ഇതൊക്കെ മാറി മാറി കാണിക്കണം )

ഇവിടെ എൻട്രൻസ് തൊഴിലാളി അവിടെ ഹൗസർജൻസി
അവിടെ എൻട്രൻസ് തൊഴിലാളി ഇവിടെ PG
അവിടെ PG ഇവിടെ സീനിയർ രജിസ്ട്രാർ  

അങ്ങനെ അഞ്ചു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 
അവർ ഒന്നിക്കുകയാണ് അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയാണ്